കുറ്റ്യാടി : സംയുക്ത ട്രേഡ് യൂനിയനുകളുടെ സരമസമിതി പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്കിൽ കുറ്റ്യാടിയിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.കെ.എസ് ആർ ടി സിയും സ്വകാര്യ ബസ്സുകളും റോഡിലിറങ്ങിയില്ല. ഒാട്ടോറിക്ഷയും ഉൾനാടുകളിലേക്കുള്ള ജനകീയം ജീപ്പ് സർവീസുകളും മുടങ്ങി.സ്വകാര്യ വ്യക്തികളുടെ കാറുകൾ മോട്ടോളും സൈക്കിളുകളും ഇടവിട്ട് സർവീസ് നടത്തി.അതേ സമയം ബന്ദോ ഹർത്താലോ പ്രഖ്യാപിച്ചിട്ടില്ലെന്നും ഒരോ മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികൾ പണിമുടക്കി സമരം നടത്തുകയാണെന്നുമാണ് സമര സമിതിയുടെ നിലപാട്.