z
പോസ്റ്റാഫീസ് ധർണ്ണ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: പ്രവാസി സമൂഹത്തിന്ന് ആശങ്കയായി തീർന്ന പൗരത്വ നിയമം പിൻവലിക്കണമെന്നു കെ.പി.സി.സി.ജന: സെക്രട്ടറി അഡ്വ: കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു .

പൗരത്വ ഭേദഗതിക്കെതിരെ പ്രവാസി കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി കല്ലാച്ചി പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. അലി വടേക്കര സ്വാഗതം പറഞ്ഞു.

ടി മൂസ്സ ഹാജി,ആർ കെ രാജീവൻ, അഡ്വ: എ.സജീവൻ അഡ്വ: കെ.എം രഘുനാഥ്, ആവോലം രാധാകൃഷ്ണൻ ,എൻ.കെ.കുഞ്ഞബ്ദുല്ല മാസ്റ്റർ, ആർ പി ഹസ്സൻ, ജമാൽ മൊകേരി, കെ ടി കെ അശോകൻ, കെ ടി.മൊയ്തു ,നരിപ്പറ്റ, പി.കെ സുജാത,സുബൈദ കെ.കെ, എം.സി വിജയൻ ,മൈലാടി അമ്മദ്, പി ചാത്തു, ചങ്ങരോത്ത് കുഞ്ഞമ്മദ്, എം.കെ ഇബ്രാഹിം, സൂപ്പി ഹാജി, കെ.പി സലാം, മൂസ വാണിമേൽ റഹിം കാണങ്കണ്ടി എന്നിവർ സംസാരിച്ചു.