കുന്ദമംഗലം: അഖില കേരള കോളേജിയറ്റ് വോളിബാൾ ടൂർണമെന്റിന് കാരന്തൂർ പാറ്റേൺ ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാവും. നാലു നാൾ നീളുന്ന ടൂർണമെന്റിൽ സംസ്ഥാനത്തെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്നുണ്ട്.
വോളി മേളയുടെ മുന്നോടിയായി ഇന്നലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാരന്തൂരിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ കുന്ദമംഗലത്ത് സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ, കെ.പി.കോയ, വിനോദ് പടനിലം, പടാളിയിൽ ബഷീർ, പി.പവിത്രൻ, എ.കെ.ഷൗക്കത്തലി, പാറ്റേൺ പ്രസിഡന്റ് എ.മൂസ്സ ഹാജി, സെക്രട്ടറി സി.യൂസഫ്, പി.ഹസ്സൻ ഹാജി, പി.എൻ.ശശിധരൻ, കെ.മൊയ്തീൻകോയ, ശ്രീനു, കെ.പി. വസന്തരാജ്, സുരേന്ദ്രൻ, പി.സുനിൽകുമാർ, പി.റഷീദ്, ഒ.ഉസൈൻ, ബാബു നെല്ലൂളി എന്നിവർ നേതൃത്വം നൽകി.
ഇന്ന് വൈകിട്ട് 6ന് എം.കെ.രാഘവൻ എം.പി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ദിവസേന രണ്ടു മത്സരമുണ്ടാവും. ഇന്ന് ഉദ്ഘാടന മത്സരത്തിൽ കോതമംഗലം എം.എ.കോളേജ് കൊരട്ടി നൈപുണ്യ കോളേജിനെയും രണ്ടാമത്തെ മത്സരത്തിൽ കൊണ്ടോട്ടി ഇ.എം.ഇ.എ.കോളേജ് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിനെയും നേരിടും. പ്രവേശനം സൗജന്യമാണ്.