അമ്പലവയൽ: വയനാട്ടിലെ കർഷകർക്ക് വരുമാനമുണ്ടാക്കാൻ ഏറ്റവും അനുയോജ്യമായ വിളകളാണ് ഇടിയൻ ചക്കയും മുരിങ്ങയുമെന്ന് അമ്പലവയൽ കൃഷി വിജ്ഞാന
കേന്ദ്രത്തിൽ പൂപ്പൊലി 2020-ന്റെ ഭാഗമായി നടന്ന കാർഷിക
സെമിനാർ വിലയിരുത്തി.
വരുമാന വർദ്ധനവിനായി കാർഷിക വിളകളുടെ മൂല്യവർദ്ധന എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിലാണ് വയനാട്ടിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കാനുള്ള തുറസായ മാർഗമായി ഇടിയൻ ചക്കയേയും മുരിങ്ങയേയും എടുത്തുകാട്ടിയത്.
വയനാടിന്റെ കാലവസ്ഥയ്ക്ക് ഏറ്റവും നന്നായി ഉണ്ടാവുന്ന പഴമാണ് ചക്ക. ഇടിയൻ ചക്കയ്ക്ക് പുറം മാർക്കറ്റിൽ നല്ല ഡിമാന്റാണ്. ചക്കയ്ക്ക് പുറമെ മുരിങ്ങയിലൂടെയും കർഷകർക്ക് കൂടുതൽ പണം സമ്പാദിക്കാൻ കഴിയും. ഏറെ ഔഷധഗുണമുള്ള മുരിങ്ങയ്ക്ക് കിലോവിന് 600 രൂപ വരെ മാർക്കറ്റിൽ ലഭിക്കും.

അതുപോലെ കരിക്കിൽ നിന്ന് ഉണ്ടാക്കാവുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ് ഷേക്ക്, ഐസ്‌ക്രീം എന്നിവ.

കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ ഏതെല്ലാമാണെന്ന് കണ്ടറിഞ്ഞ് വേണം കൃഷിയിറക്കി മാർക്കറ്റിലിറങ്ങാനെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.കെ.അജിത്കുമാർ പറഞ്ഞു.
പഴങ്ങൾക്കും കിഴങ്ങുകൾക്കും വൻ സാധ്യതയാണ് വയനാട്ടിൽ ഉള്ളത്. ഇവ വേണ്ട രീതിയിൽ സംസ്‌ക്കരിച്ച് എടുത്താൽ
വരുമാന വർദ്ധനവിന് നല്ല സാധ്യതയാണുള്ളതെന്ന് കാർഷിക സംരംഭകനും പ്രിയ ഇൻസ്റ്റന്റ് പാലടയുടെ സി.ഇ.ഒയുമായ മുരളീധരൻ സ്വന്തം അനുഭവങ്ങൾ കർഷകരുമായി
പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

കാർഷിക സംരംഭകൻ എന്ന നിലയിൽ എളിയ രീതിയിൽ തുടങ്ങിയ ഇൻസ്റ്റന്റ് പാലട മിക്സ് എന്ന സംരംഭത്തിലേക്ക് എത്തിച്ചേർന്ന സാഹചര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.

മാങ്ങ,പുളി തുടങ്ങിയവയുടെ സംസ്‌ക്കരണവും മാർക്കറ്റിങ്ങും എങ്ങിനെ വരുമാനം ഉണ്ടാക്കി തരുമെന്നും അദ്ദേഹം
വിശദീകരിച്ചു.

ഡോ.സിമി അധ്യക്ഷത വഹിച്ചു. ഡോ.വി.കെ.രാജു ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോ.ദീപ സുരേന്ദ്രൻ സംസാരിച്ചു.

ഫോട്ടോ

1-174831 സെമിനാർ പ്രാദേശിക കാർഷിക വിജ്ഞാന
കേന്ദ്രം മേധാവി ഡോ. കെ.അജിത് കുമാർ ഉദ്ഘാടനം
ചെയ്യുന്നു.

2-340- ടാറിംഗ് പ്രവർത്തി പൂർത്തികരിച്ച സത്രംകുന്ന്
റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ.
സാബു നിർവ്വഹിക്കുന്നു.