സുൽത്താൻ ബത്തേരി: ഒരാളെ പിടികൂടി ഭക്ഷിക്കുകയും ജനവാസ കേന്ദ്രത്തിലിറങ്ങി ജനങ്ങൾക്ക് നിരന്തരം ഭീഷണി ഉയർത്തുകയും ചെയ്യുന്ന കടുവയെ പിടികൂടുന്നതിന് പച്ചാടിയൽ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കടുവയെ ആകർഷിക്കുന്നതിന് കൂട്ടിൽ മുരിക്കുട്ടനെയാണ് ഇരയായി കെട്ടിയിട്ടിരിക്കുന്നത്.

വടക്കനാട്, വള്ളുവാടി മേഖലകളിലാണ് കഴിഞ്ഞ കുറെ മാസങ്ങളായി കടുവ ശല്യം രൂക്ഷമായത്. കഴിഞ്ഞ മാസം 24-നാണ് വനവിഭവം ശേഖരിക്കാൻ പോയ മാസ്തി എന്നയാളെ കടുവ പിടികൂടി ഭക്ഷിച്ചത്. കടുവ ഭക്ഷിച്ച മാസ്തിയുടെ ശരീരാവശിഷ്ടങ്ങൾ
ഇയാളുടെ വീടിന്റെ സമീപത്ത് നിന്ന് മുന്നൂറ് മീറ്റർ മാറിയാണ് കണ്ടത്.

കടുവ ശല്യം രൂക്ഷമായിട്ടും കടുവയെ പിടികൂടാൻ വനപാലകർ നടപടിയെടുക്കാത്തതി​ൽ പ്റതി​ഷേധമുയർന്നി​രുന്നു. പ്രദേശത്ത് നാല് കടുവകളുടെ സാന്നിദ്ധ്യമാണ് ഉള്ളത്. ഇതിൽ ഏത് കടുവയാണ് നരഭോജിയെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചങ്കിലും കടുവയുടെ നീക്കങ്ങൾ
ക്യാമറയിൽ പതിഞ്ഞില്ല.

കടുവ ഇതിനകം തന്നെ നിരവധി തവണ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങിയി​രുന്നു. കഴിഞ്ഞ ആഴ്ച വള്ളുവാടിയിൽ കടുവ ഇറങ്ങിയ വിവരം അറിയിച്ചിട്ടും വനപാലകർ ഏറെ വൈകിയാണ് എത്തിയതെന്ന് ആരോപിച്ച് സ്ഥലത്തെത്തിയ ഡെപ്യുട്ടി റെയ്ഞ്ചറെ ചിലർ കയ്യേറ്റം ചെയ്യുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ ശനിയാഴ്ച പച്ചാടിയിൽ നിരവധി തവണ കടുവയെ റോഡരുകിൽ കണ്ടി​രിരുന്നു. ഇതോടെ ജനങ്ങൾ സംഘടിക്കുകയും നരഭോജിയായ
കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി
രംഗത്തിറങ്ങുകയും ചെയ്തു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുകയും
ചെയ്തു.
ഞായറാഴ്ചയും കടുവയെ കണ്ടതോടെ സ്ഥലത്തെത്തിയ വനപാലകരെ ജനങ്ങൾ തടഞ്ഞുവെച്ചു. കടുവയെ പിടികൂടാതെ വനപാലകരെ പോകാൻ അനുവദിക്കുകയില്ലെന്ന് പറഞ്ഞാണ്
തടഞ്ഞുവെച്ചത്. പൊലീസ് എത്തി ജനങ്ങളുമായി സംസാരിച്ചു. തിങ്കളാഴ്ചയ്ക്കകം കടുവയെ പിടികൂടാൻ കൂട് വെക്കാമെന്ന് വനപാലകർ ഉറപ്പ്നൽകിയതോടെയാണ് വിട്ടയച്ചത്.

വനപാലകർ പറഞ്ഞ ദിവസം കഴിഞ്ഞതോടെ നാട്ടുകാർ ശക്തമായ സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതിനിടെയാണ് ഇന്നലെ പച്ചാടി കുളത്തിന്
സമീപം കൂട് വെച്ചത്.

മാസ്തിയെ കടുവ പിടികൂടിയ സ്ഥലത്തിന് സമീപമാണ് കൂട് വെച്ചിട്ടുള്ളത്. മനുഷ്യനെ കടുവ ഭക്ഷി​ച്ചതിനാൽ കൂട്ടിൽ ഇരയായി പട്ടി, ആട് തുടങ്ങിയവയെ കെട്ടിയിട്ടാൽ കടുവ കൂട്ടിൽ കയറാൻ സാധ്യത കുറവാണെന്നതിനാലാണ് മൂരികുട്ടനെ ഇരയായി
കെട്ടിയിട്ടത്.
പഴേരി ഫോറസ്റ്റ് ഓഫീസ്, മുതൽ പച്ചാടി ,വടക്കനാട്, വള്ളുവാടി വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ കടുവ പേടിയിലാണ്. കടുവയുടെ സാന്നിദ്ധ്യം കണ്ട പ്റദേശങ്ങളി​ലെ റോഡിന്റെ ഇരുഭാഗത്തെയും കാട് ഇന്നലെ നാട്ടുകാർ വെട്ടി.

പാലക്കാട് സി.സി.എഫ്. ബി.അഞ്ജൻ കുമാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നു.


ഫോട്ടോ
കടുവയെ പിടികൂടുന്നതിനായി പച്ചാടിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്‌