കോഴിക്കോട്: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുബ സംഗമവും അദാലത്തും കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ബിഡിഒ അബ്ദുൾ ഖാദർ റിപോർട്ട് അവതരിപ്പിച്ചു. ഒൻപത് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള ആയിരത്തി എഴുപത്തിയഞ്ച് ലൈഫ് ഗുണഭോക്തൃ കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഗസ്തി പല്ലാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ സി ഹുസൈൻ , ലിസി ചാക്കോ, പി വി പങ്കജാക്ഷൻ, ബേബി രവീന്ദ്രൻ, പി ടി അഗസ്റ്റിൻ, സക്കീന , ഹാജറ കൊല്ലരുകണ്ടി, സ്ഥിരം സമിതി ചെയർമാൻമാരായ ഒതയോത്ത് അഷറഫ്, ബീന ജോർജ്,ലീലാമ്മ ജോസ്‌ബ്ലോ, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ഏലിയാമ്മ ജോർജ്, റംല ഒ കെ എം കഞ്ഞി, ടി അലിയ്യി മാസ്റ്റർ, ആൻസി സെബാസ്റ്റ്യൻ, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, എ പി ഹുസൈൻ, ശശി ചക്കാലക്കൽ, സി.ടി വനജ, പി.കെ മൊയ്തീൻ ഹാജി, ഡോ. കേശവനുണ്ണി എന്നിവർ സംസാരിച്ചു.
ബിജിൻ പി ജേക്കബ് സ്വാഗതവും രാജീവ് നന്ദിയും പറഞ്ഞു.