ഫറോക്ക്:രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഭണഘടനാ വിരുദ്ധമായ പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള ജനകീയ മുന്നേറ്റത്തിനു മുന്നിൽ മോദിക്കും അമിത് ഷായ്ക്കും മുട്ടുമടക്കേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു . എം.കെ രാഘവൻ എം.പി നയിച്ച ദേശ് രക്ഷാ മാർച്ച് സമാപനം ഫറോക്ക് പേട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ പിഴുതെറിഞ്ഞ പൗരത്വനിയമ ഭേദഗതിക്കെതിരെ ഒപ്പം നിൽക്കുന്നവരിൽ നിന്ന് പോലും ബി.ജെ.പി. ഒറ്റപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കിരാതമായ ബ്രിട്ടീഷ് ഭരണത്തെ അനുസ്മരിപ്പിക്കും വിധമാണ് മോദിയും അമിത് ഷായും സമാധാനപരമായ പ്രതിഷേധങ്ങളെയും സമരങ്ങളെയും അടിച്ചമർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചെയർമാൻ പി.സി അഹമ്മദ് കുട്ടി ഹാജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യാനന്തരകാലം മുതൽ ഇന്ത്യ കാത്തു സൂക്ഷിച്ച മതേതരത്വവും ജനാധിപത്യവും തകർത്തു കൊണ്ട് ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ സമൂഹത്തെ അപരവൽകരിച്ച് കൊണ്ട് വ്യക്തമായ വിവേചനം ഉളള ഈ ബിൽ കൊണ്ട് രാജ്യത്തിന്റെ സാമുദായിക സൗഹൃദ അന്തരീക്ഷം തകർക്കാനേ ഉപയോഗമുള്ളു എന്നും രാജ് മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനമുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ എം.സി മായിൻഹാജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മർപാണ്ടികശാല.ഡി.സി.സി പ്രസിഡൻറ് ടി സിദ്ധീഖ്, എൻ.സുബ്രമണ്യൻ, പ്രവീൺ കുമാർ,അഡ്വ: പി.എം നിയാസ്, എം.മുഹമ്മദ് കോയ ഹാജി, കെ.കെ.ആലിക്കുട്ടി,കെ.സുരേഷ്,ടി.കെ അബ്ദുൽ ഗഫൂർ,വി മുഹമ്മദ് ഹസ്സൻ, പി ആസിഫ് എൻ.കെ ബിച്ചിക്കോയ,മുല്ലവീട്ടിൽ ബീരാൻ കോയ,കെ.എ ഗംഗേഷ്, തസ് വീർ ഹസ്സർ,എം പി ജനാർദ്ദനൻ,ബേപ്പൂർ രാധാകൃഷ്ണൻ,എ.അഹമ്മദ് കോയ ,ഷാഹുൽ ഹമീദ് പട്ടത്താനം,കെ. കുഞ്ഞിമൊയ്തിൻ, കെ നിഷാദ്, ,എം.ഐ മുഹമ്മദ്, മുഹമ്മദ്കക്കാട്, കെ.കെ മുഹമ്മദ് കോയ,എ എം.കാസിം, പുരുഷോത്തമൻ നല്ലളം, കെ.സിരാജൻ ,സേതുമാധവൻ കടലുണ്ടി, കെ.എ വിജയൻ ,രാജീവ് തിരുവച്ചിറ തുടങ്ങിയവർ സംസാരിച്ചു. യു പോക്കർ സ്വാഗതവും രമേശ് നമ്പിയത്ത് നന്ദിയും പറഞ്ഞു.