കോഴിക്കോട്: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന മുദ്രാവാക്യവുമായി എസ് കെ എസ് എസ് എഫ് റിപ്പബ്ലിക് ദിനത്തിൽ നൂറ് കേന്ദ്രങ്ങളിൽ മനുഷ്യ ജാലിക നടത്താൻ തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ പതിനാല് ജില്ലകൾക്ക് പുറമെ സൗദി അറേബ്യ, യു എ ഇ, ഖത്തർ, കുവൈത്ത്, ബെഹ്റൈൻ, ഒമാൻ, യു.കെ, മലേഷ്യ എന്നിവിടങ്ങളിലും മനുഷ്യ ജാലിക നടക്കും.
ഇന്ത്യൻ ഭരണഘടന കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ റിപ്പബ്ലിക് ദിന പരിപാടി വളരെ വിപുലമാക്കാനും മത ജാതി വ്യത്യാസങ്ങൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങളേയും പരിപാടിയിൽ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പി.എം റഫീഖ് അഹ്മദ്, കുഞ്ഞാലൻ കുട്ടി ഫൈസി, സയ്യിദ് ഫഖ്‌രുദ്ദീൻ തങ്ങൾ, ആഷിഖ് കുഴിപ്പുറം, സുഹൈൽ വാഫി കോട്ടയം, ഡോ. ടി. അബ്ദുൽ മജീദ്, ടി പി. സുബൈർ മാസ്റ്റർ, ഹാരിസ് ദാരിമി ബെദിര, ഫൈസൽ ഫൈസി മടവൂർ, ജലീൽ ഫൈസി അരിമ്പ്ര, ശുഐബ് നിസാമി നീലഗിരി, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി, ഒ.പി. എം അഷ്രഫ് , ശഹീർ ദേശമംഗലം, ശഹീർ അൻവരി പുറങ്ങ് , ആസ്വിഫ് ദാരിമി പുളിക്കൽ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.