കോഴിക്കോട്: എസ് വൈ എസ് ജില്ലാ റാലി 11 ന് താമരശേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11 ന് രാവിലെ സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും. കാരാട്ട് റസാഖ് എം എൽ എ മുഖ്യാതിഥിയായിരിക്കും. സെമിനാർ എളമരം കരീം എം പി ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ടി.എ. റഹീം എംഎൽഎ, കെ ഇ എൻ, അഡ്വ.പി.എം സുരേഷ് ബാബു, ഉമ്മർ പാണ്ടികശാല എന്നിവർ പങ്കെടുക്കും.

ഉച്ചക്ക് 1.30 ഗുരുമുഖം സെഷനിൽ സമസ്ത സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ് ലിയാർ സംവദിക്കും. താമരശേരിയിൽ നിന്നാരംഭിക്കുന്ന റാലി പൊതുസമ്മേളന നഗരിയിൽ സമാപിക്കും. ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യീദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സയ്യിദ് മുല്ലക്കോയ തങ്ങൾ, മുഹമ്മദലി കിനാലൂർ, സക്കീർ ഹുസൈൻ കണ്ണംപറമ്പ്, അബ്ദുസമദ് സഖാഫി പങ്കെടുത്തു.