കോഴിക്കോട്: ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ സമ്മേളനം 10, 11 ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ന് പ്രതിനിധി സമ്മേളനം പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ ഉദ്ഘാടനം ചെയ്യും.11 ന് പൊതുസമ്മേളനം പി.ആർ.നാഥൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.ഷാജിമോൻ, ജില്ലാ പ്രസിഡന്റ് സി ബൈജു എന്നിവർ പങ്കെടുത്തു.