കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്ററും ഉപേക്ഷിക്കുക, ഗവർണർ പദവി ദുരുപയോഗം ചെയ്യരുത്, മോദി സർക്കാരിന്റെ അടിച്ചമർത്തൽ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ നാഷണൽ ലീഗ് (ഐ എൻ എൽ) 11 ന് രാജ്ഭവൻ മാർച്ച് നടത്തും.സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൾ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, നാസർകോയ തങ്ങൾ, അഹമ്മദ് ദേവർ കോവിൽ, എ.പി.കോയ എന്നിവർ അറിയിച്ചു.