gokulam-fc

കോഴിക്കോട് : ആവേശം നിറഞ്ഞ ദക്ഷിണേന്ത്യൻ ഡർബിയിൽ ഗോകുലത്തിന് തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഗോകുലത്തെ തകർത്ത ചെന്നൈ സിറ്റി എഫ്.സി ഐ ലീഗിലെ രണ്ടാം ജയം സ്വന്തമാക്കി. അഡോൾഫോ മിറാൻഡ , പ്രവിറ്റോ രാജു , ബി. ശ്രീരാം എന്നിവരാണ് ചെന്നൈയുടെ ഗോൾ നേടിയത്. ഗോകുലത്തിനായി ഷിബിൽ മുഹമ്മദ് ഇരട്ടഗോൾ നേടി.

45ാം മിനിട്ടിൽ സ്പാനിഷ് സ്ട്രൈക്കർ അഡോൾഫോ മിറാൻഡ ചെന്നൈയ്ക്ക് ലീഡ് നൽകി. ഗോകുലത്തിന്റെ ഗോളി വിഗ്നേശ്വരൻ ഭാസ്കരന്റെ പിഴ വിൽ നിന്നാണ് ഫിറ്റോ എന്ന് വിളിപ്പേരുള്ള മിറാൻഡ ഗോൾ നേടിയത്. അഡ്വാൻസ് ചെയ്ത ഗോളിയെ കബിളിപ്പിച്ച് അനായാസമായി മിറാൻഡ വല കുലുക്കി. ബി. ശ്രീരാമിന്റെതാണ് അസിസ്റ്റ് . പകരക്കരനായ പ്രവിറ്റോ രാജു 55ാം മിനിട്ടിൽചെന്നൈയുടെ രണ്ടാം ഗോൾ നേടി. മൈതാനത്തിന്റെ മധ്യത്തിൽ നിന്ന് മുന്നേറിയ യുസയുടെ പാസ് സ്വീകരിച്ച രാജുവിന്റെ ഷോട്ട് വിഘ്നേശ്വരൻ തട്ടിയിട്ടെങ്കിലും ബോൾ എത്തിയത് രാജുവിന്റെ കാലിൽ തന്നെ. ഇത്തവണ രാജുവിന് പിഴച്ചില്ല. 77 ാം മിനിട്ടിൽ അദ്യ ഗോളിന് വഴിയൊരുക്കിയ ബി. ശ്രീരാം ചെന്നൈയുടെ മൂന്നാം ഗോൾ സ്വന്തമാക്കി. 81 ആം മിനിട്ടിൽ പകരക്കാരൻ ഷിബിൽ മുഹമ്മദ് ഗോകുലത്തിന്റെ ആദ്യ ഗോൾ നേടി. കസേ ക്കയുടെ പാസിൽ നിന്നാായിരുന്നു ഗോൾ. 90 ാം മിനിട്ടിൽ ഷിബിൽ വീണ്ടും വല കുലുക്കി. ഗോകുലത്തിന്റെ ഇർഷാദ്, അമിരി എന്നിവർക്കും ചെന്നൈയുടെ മഷൂർ ഷെരീഫിനും ചുവപ്പ്കാർഡ് കിട്ടി.

മൈതാനത്തിലെ അധിപത്യം ഗോളാക്കാൻ ഗോകുലം താരങ്ങൾക്ക് സാധിച്ചില്ല.

രണ്ടാം പകുതിയിൽ മികച്ച ആക്രമണമാണ് മലബാറിയൻസ് പുറത്തെടുത്തത് .51ാം മിനിട്ടിൽ പേസ്റ്റിന് മുന്നിൽ നിന്ന് ലഭിച്ച അവസരം ഗേളാക്കാൻ മാർക്കകസിനായില്ല.

കഴിഞ്ഞ കളിയിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഗോകുലം ഇറങ്ങിയത്. പ്രതിരോധ നിര താരം ജസ്റ്റിൻ ജോർജിന് പകരം അഫ്ഗാൻ ദേശീയ താരം ഹാരൂൺ അമിരിയും സ്ട്രൈക്കർ മെയ്തിയ്ക്ക് പകരം ലാൽറം മാവിയയും ഇറങ്ങി. തോൽവിയോടെ അഞ്ച് കളികളിൽ നിന്ന് ഏഴ് പോയന്റ് മാത്രമുള്ള ഗോകുലം ഏഴാമതായി