കൊയിലാണ്ടി: തിരുവനന്തപുരം രംഗ പ്രഭാതിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രംഗസുവർണം പരിപാടിയ്ക്ക് പതിനൊന്നാം തിയതി ശനിയാഴ്ച പൂക്കാട് കലാലയം വേദിയാവും. രാവിലെ 8.30 ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോട്ട് അശോകൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മനോജ് നാരായണൻ നേതൃത്വം നൽകും. സി.വി.ബാലകൃഷ്ണൻ ഇ.വി.ജോതി കെ.ഭാസ്ക്കരൻ മാസ്റ്റർ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കും.
വിവിധ പരിപാടികൾക്ക് കെ.എസ്.ഗീത.എ.അബുബക്കർ. കാശി പൂക്കാട് എന്നിവർ നേതൃത്വം നൽകും. സുവർണ ജൂബിലി ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും.കെ.ദാസൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. തുടർന്ന് നാടകം കൂടിയാട്ടം.വനിതാ വാദ്യകലാസം ഘം അവതരിപ്പിക്കുന്ന ശിങ്കാരിമേളം,രംഗ സുവർണ്ണം ദൃശ്യാവിഷ്ക്കാരം എന്നിവയും ഉണ്ടായിരിക്കുമെന്ന് .കെ.എസ്.ഗീത, ചിത്രമോഹൻ.കെ.പി.ഉണ്ണി ഗോപാലൻ.ബാലൻ കൂനിയിൽ.ശിവദാസൻ കാരോളി,കാശി പൂക്കാട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.