കുന്ദമംഗലം: വേങ്ങേരിമഠം പാലം റസിഡൻസ് പത്താം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. സീരിയൽ നടൻ ബാലു മേനോൻ മുഖ്യാതിഥിയായി. റസിഡൻസ് പ്രസിഡന്റ് എം.കെ.വേണു അദ്ധ്യക്ഷത വഹിച്ചു. പത്ത് വർഷം റസിഡൻസിന്‌ നേതൃത്വം നൽകിയ എടാരത്ത് രാമചന്ദ്രക്കുറുപ്പ് , എം.കെ.വേണു, മാവിളിക്കണ്ടി ശിവശങ്കരൻ നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് മെമ്പർ കല്പള്ളി നാരായണൻ നമ്പൂതിരി, എൻ.പി. രഞ്ജിത്ത്, കെ.ടി.രമേശൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികളും വൃദ്ധ വിലാപം എന്ന നാടകവും അവതരിപ്പിച്ചു.

(വേങ്ങേരിമഠം പാലം റസിഡൻസ് പത്താം വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു)