ഫറോക്ക്:മോഡേൺ ​സൗഹൃദ ​കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു വട്ടം കൂടി സീസൺ രണ്ട് കാൽപന്ത് കളി ശനിയാഴ്ച നടക്കും.വൈകീട്ട് ശാരദാ മന്ദിരം എമറേറ്റ് ഗ്രൗണ്ടിൽ വി.കെ.സി.മമ്മത് കോയ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കൂട്ടായ്മയിൽ അംഗമായ എൺപത് - തൊണ്ണൂറ് കാലഘട്ടങ്ങളിലെ ഫുട്ബോൾ താരങ്ങളുടെയും കുടുംബങ്ങളുടെയും സമാഗമമാണ് ഒരു വട്ടം കൂടി എന്ന സംഘടന.

നാല് മണിക്ക് കൂട്ടായ്മയിലെ കുട്ടികളുടെ കാൽപന്ത് കളിയും അതിനു ശേഷം മുതിർന്നവരുടേതുമാണ്. കഴിഞ്ഞ പ്രളയത്തിൽ മോഡേൺ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് കൈത്താങ്ങായ ഹസീന മൻസിൽ കുടുംബാംഗങ്ങളെ ആദരിയ്ക്കും. വാർത്താസമ്മേളനത്തിൽ സലു പാലക്കുളം, മുസ്തഫ കാക്കൂ, സജീവ് ഭാസ്ക്കർ, സി.ജയരാജ്, കെ.ടി.അബ്ദുൾ ലത്തീഫ്,അനീസ് കല്ലിങ്ങൽ, ഇ.എ.സുബൈർ എന്നിവർ പങ്കെടുത്തു.