കുറ്റ്യാടി : വോയ്‌സ് ഓഫ് പെരുവയലിന്റെ ഒന്നാം വാർഷികവും പെരുവയൽ ഫെസ്റ്റും ജനുവരി 12 ഞായർ മുതൽ ഫെബ്രവരി 3 തിങ്കൾ വരെ വേളം പെരുവയലിൽ വച്ച് നടത്തും.ജനുവരി 12ന് ഞായറാഴ്ച നേത്രരോഗനിർണ്ണയ ക്യാമ്പ് .വൈകുന്നേരം 6 മണിക്ക് വാർഷികാഘോഷം പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തും.

ജനുവരി 18ന് ശനിയാഴ്ച മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വികെ.അബ്ദുള്ള ഉദ്ഘാടനം ചെയ്യും.ജനുവരി 23ന് വൈകുന്നേരം വ്യാഴാഴ്ച പെരുവയൽ ഫെസ്റ്റും സാംസ്‌കാരിക സമ്മേളനവും കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മുഹമ്മദ് പേരാമ്പ്ര, തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നൃത്തനൃത്യങ്ങളും മെഗാറിയാലിറ്റി ഷോയും നടത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ സമദ് നാഗത്ത്, കെ.പി ഷാജു, കെ.പി ദിനേശൻ, സി പി ബാബു പി എം രാജു എന്നിവർ പറഞ്ഞു.