- പരാതികളും അഭിപ്രായങ്ങളും 31 വരെ സ്വീകരിക്കും
സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭയുടെ സമഗ്ര
വികസനവുമായി ബന്ധപ്പെട്ടുള്ള കരട് മാസ്റ്റർ പ്ളാൻ തയ്യാറായി. നഗരസഭയുടെ ദീർഘകാല വികസന ആവശ്യങ്ങൾ മുൻനിർത്തിയുള്ള മാസ്റ്റർപ്ളാനാണ് തയ്യാറാക്കിയിരിക്കുന്നത്. നഗര-ഗ്രാമാസൂത്രണ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ കരട് മാസ്റ്റർ പ്ളാൻ ജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു.
നഗരസഭയുടെ 20 വർഷത്തെ വികസനവുമായി ബന്ധപ്പെട്ടാണ് പ്ളാൻ തയാറാക്കിയിരിക്കുന്നതെന്ന് നഗരസഭ അധികൃതർ വാർ ത്താസമ്മേളനത്തിൽ അറിയിച്ചു.
വിവിധ മേഖലകൾ തിരിച്ചാണ് വികസന പദ്ധതികൾ നടപ്പാപാക്കുക. മാസ്റ്റർ പ്ളാനിൽ പുതിയ ബസ്സ്റ്റാന്റ്, സ്റ്റേഡിയം, ടൗൺ പാർക്ക്, പൊതു സമ്മേളനവേദി, മാലിന്യ സംസ്‌കരണ പ്ളാന്റ്, ട്രക്ക് ടെർമിനൽ തുടങ്ങി നിരവധി പദ്ധതികൾ ശുപാർശ ചെയ്യുന്നുണ്ട്.
നാറ്റ്പാക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ നിർദിഷ്ട ഗതാഗത ശൃംഖലയിൽ എക്സ് സർവീസ്‌മെൻ കോളനി ജംഗ്ഷനിൽ നിന്നാരംഭിച്ച് പൂതിക്കാട്-പൂമല-അമ്മായിപാ
ലം-തിരുനെല്ലി-കുപ്പാടി വഴി കോട്ടക്കുന്നിൽ അവസാനിക്കുന്ന ഔട്ടർ റിംഗ് റോഡ്, എൻ എച്ച് ബൈപാസ്, നിലവിലെ റോഡുകളുടെ ശാക്തീകരണം എന്നിവ വിഭാവനം ചെയ്യുന്നു.
വിവിധ സോണുകളായി തിരിച്ചാണ് പ്ളാൻ തയ്യാറായിരിക്കുന്നത്. റസിഡൻഷ്യൽ സോൺ, കൊമേഴ്സ്യൽ സോൺ, ഇ3ഡസ്ട്രിയൽ സോൺ, റസിഡൻഷ്യൽ മിക്സ് സോൺ, അഗ്രികൾചറൽ സോൺ, പബ്ലിക് ആൻഡ് സെമി പബ്ലിക് സോൺ, ട്രാൻസ്‌പോർട്ട് സോൺ,
ബഫർ സോൺ, ഗ്രീൻ ബെൽറ്റ് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഓരോ സോണിലും നിലവിലുള്ള നിയ്രന്തണങ്ങൾ തുടരാനും നിർദേശിക്കുന്നു.
തോടുകളുടേയും, പുഴകളുടേയും സംരക്ഷണാർഥം വശങ്ങളിൽ ഗ്രീൻബെൽറ്റും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്ളാൻ സംബന്ധിച്ച് പരാതികളും, നിർദേശങ്ങളും 31വരെ നഗരസഭ സെക്രട്ടറിക്ക് സമർപ്പിക്കാവുന്നതാണെന്ന് അധികൃതർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ ടി.എൽ സാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി, ബാബു അബ്ദുറഹിമാൻ, സി.കെ സഹദേവൻ, പി.കെ സുമതി എന്നിവർ പങ്കെടുത്തു.