കോഴിക്കോട്: സ്വാമി ചിദാനന്ദപുരിയുടെ വാർഷിക ധർമ പ്രഭാഷണ പരമ്പര ജനുവരി 12 മുതൽ 18 വരെ മുതലക്കുളം മൈതാനത്ത് നടക്കുമെന്ന് കൊളത്തൂർ അദ്വൈതാശ്രമ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൈകിട്ട് ആറ് മുതൽ എട്ടുവരെ നടക്കുന്ന പ്രഭാഷണത്തിൽ ഹൈന്ദവ വിഷയങ്ങളിലും പൊതുവിഷയങ്ങളിലും സംശയം ഉന്നയിക്കാൻ അവസരമുണ്ടാകും. വിവിധ പുസ്തക പ്രസാധക ശാലകളുടെ പങ്കാളിത്തമുള്ള പുസ്തക പ്രദർശനം ഉണ്ടാകും. വാർത്താസമ്മേളനത്തിൽ എം.കെ. രജീന്ദ്രനാഥ്, ടി.പി. ഹരീഷ് കുമാർ, എ. രവിശങ്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.