കോഴിക്കോട്: സിമ്പോസിയ മാത്തമാറ്റിക്ക എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഗണിത ക്യാമ്പ് ലൈക്കിയോൻ 2020 രാമനാട്ടുകര സേവ മന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്‌കൂളിൽ 11, 12 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇ. കൃഷ്ണൻ, മുൻ മണ്ണാർക്കാട് ഡി.ഇ.ഒ വേണു പുഞ്ചപ്പാടം എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുക. 500 വിദ്യാർത്ഥികൾ പങ്കെടുക്കും. എം.എൽ.എ. വി.കെ.സി മമ്മദ് കോയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി, രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മിനി വി.പി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുരളീധരൻ എന്നിവർ സംസാരിക്കും. വി. മുരളീധരൻ, എസ്. മധു ആനന്ദ്, അബ്രഹാം, അനിൽകുമാർ, വി. രമ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.