കോഴിക്കോട്: ഭവനരഹിതർക്ക് ലൈഫ് പദ്ധതിയിലുൾപ്പെട്ട രണ്ടു ലക്ഷത്തിലധികം വീടുകളുടെ നിർമാണം പൂർത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26 ന് നടത്തുമെന്ന് മന്ത്രി പറഞ്ഞു.

സൂരജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ എ.ടി. മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാധ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി മീത്തൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാലിനി ബാലകൃഷ്ണൻ, എഎം വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പികെ ഷീജ, കെസി ഗീത, പിപി രമണി, വിജയൻ കണ്ണഞ്ചേരി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സിജു തോമസ്, എഡിസി ജനറൽ നിബു ടി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ശോഭ, ജോയിന്റ് ബിഡിഒ ശീതള, തുടങ്ങിയവർ പങ്കെടുത്തു.