calicut-uni
calicut uni

പരീക്ഷാ അപേക്ഷ
ബി.ബി.എ-എൽ എൽ.ബി (2012, 2013 പ്രവേശനം), എൽ എൽ.ബി യൂണിറ്ററി (2015 പ്രവേശനം), ത്രിവത്സര എൽ എൽ.ബി (2014 പ്രവേശനം) ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 15 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.

എം.ബി.എ സ്പെഷ്യൽ പരീക്ഷ
മൂന്നാം സെമസ്റ്റർ എം.ബി.എ (സി.യു.സി.എസ്.എസ്) സപ്ലിമെന്ററി (വീണ്ടും നടത്തിയ പുനർമൂല്യനിർണയത്തിൽ പരാജയപ്പെട്ടവർക്ക്) സ്പെഷ്യൽ പരീക്ഷ ഫെബ്രുവരി 3, 14 തിയതികളിൽ സർവകലാശാലാ സ്പെഷ്യൽ സപ്ലിമെന്ററി എക്സാം യൂണിറ്റിൽ നടക്കും.

പരീക്ഷ
നാലാം സെമസ്റ്റർ എം.സി.എ (2013 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും.

അട്ടപ്പാടി ഗവൺമെന്റ് കോളേജ്: പി.ജി പരീക്ഷയിൽ മാറ്റം
ജനുവരി പത്ത് മുതൽ നടത്താനിരുന്ന അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഒന്നാം സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ (സി.ബി.സി.എസ്.എസ്-2019 സ്‌കീം-2019 പ്രവേശനം) റഗുലർ പരീക്ഷ മാറ്റി. അഫിലിയേറ്റഡ് കോളേജുകളിലെ മറ്റ് ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷകൾക്ക് മാറ്റമില്ല.