mla
ഇ.കെ.വിജയൻ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി :- എം.എൽ.എ.ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് അഞ്ചര ലക്ഷവും തൊഴിലുറപ്പ് ഫണ്ട് ആറരലക്ഷം രൂപയും ചെലവഴിച്ച് പ്രവൃത്തി പൂർത്തിയാക്കിയ മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ചരപറമ്പ് ലക്ഷം വീട് കോളനി റോഡിന്റെ ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ. നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.സജിത്ത്, സി.പി.ബാബുരാജ്, ടി.കെ.ശോഭ.വി.പി റീന, വിജയ ലക്ഷമി 'തേസ്യമ്മ മാത്യു, പി.ടി.സത്യപാലൻ ,കെ.അജിത, കെ.കെ.ശ്രീധരൻ മാസ്റ്റർ, സി.കെ.ബാബു., വി.കെ.. ബിജു. സംസാരിച്ചു.