thod
പടം.. കുണ്ട് തോട് ഭാഗങ്ങളിൽ ആരോഗ്യരക്ഷ പ്രവർത്തകർ ഫോഗിങ്ങ് നടത്തുന്നു.

കുറ്റ്യാടി:കാവിലുംപാറ പഞ്ചായത്തിലെ പത്തേക്കർ ഭാഗത്ത് സംശയകരമായ ഡെങ്കിപ്പനി ബാധയെത്തുടർന്ന് കുണ്ടുതോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്ത് ഫോഗിങ്, വാർഡ് ശുചിത്വം ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ ഉറവിട നശീകരണ ക്യാമ്പയിൻ, ആരോഗ്യ ബോധവൽക്കരണം, ഡ്രൈ ഡേ ആചരണം, എന്നിവ സംഘടിപ്പിച്ചു വാർഡ് മെമ്പർ റീന കുയ്യടി, കരിങ്ങാട് ഹെൽത്ത് സെന്റർ ജെ എച്ച്, ഐ മുഹമ്മദ് സാബു, ജെ പി എച്ച് എൻ രാജശ്രീ , ആശാ വർക്കർ നിഷ, എന്നിവർ നേതൃത്വം നൽകി .വാർഡ് തല കുടുംബശ്രീ അംഗൻവാടി പ്രവർത്തകരും ആരോഗ്യ സേന അംഗങ്ങളും, പങ്കെടുത്തു