​രാമനാട്ടുകര: ഇൻസ്റ്റിട്ട്യൂട്ട് ഫോർ പേഴ്സൺ സെന്റേർഡ് അപ്രോച്ചസ് ഇൻ ഇൻഡ്യ​(ഇപ്കായ് ) നാഷണൽ കോൺഫറൻസും അവാർഡ് വിതരണവും ​ ഇന്ന് ഫാറൂഖ് കോളേജിൽ വച്ച് ​നടക്കും ​. ഇംഗ്ലണ്ടിലെ ഡയമെൻഷൻസും, ഡിസ്കവറിയുമായി ചേർന്നാണ് ഇപ്കായ് സമ്മേളനം . പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അദ്ധ്യക്ഷത വഹിക്കും. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെ​യ്യും ​ ഇംഗ്ലണ്ടിൽനിന്ന് ഡിസ്കവറിയുടെ മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള വിദഗ്ദ്ധരായ ലൂക്ക് ജോയ് സ്മിത്ത്, അമൻഡാ വാട്ട്സ് ,ആദം വാക്കർ, ഹന്ന ഗ്രീൻ, ഹാരി റ്റവേറെ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.

കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനത്തെ മുൻനിർത്തി ഇപ്കായ് ദേശീയ അവാർഡുകൾ

ഡോ. പി.എ ഇബ്രാഹിം ഹാജിയും, ഷിഹാബുദീൻ സി .പി യും ഏറ്റുവാങ്ങും. ഡോ. കെ.മണികണ്ഠൻ, ​ രാജേഷ് മണിമല,​ പ്രദീപ് കുമാർ, പ്രൊഫ. സി. ഉമ്മർ, ​ അബ്ദുള്ള മാസ്റ്റർ, ​ കെ.പി ശ്രീകുമാർ, ​ കോട്ടയം ബാബുരാജ് ,​ . ബീന മൺസൂർ, കുമാരി അഞ്ചുറാണി എന്നിവർ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന അവാർഡും ഏറ്റുവാങ്ങുമെന്ന് ഡയറക്ടർ ഡോ. മാത്യു കണമല, അനീഷ് മോഹൻ, സി.കെ. സുബൈർ എന്നിവർ അറിയിച്ചു.