ഫറോക്ക്: തബല വാദനത്തിൽ 25 വർഷം പിന്നിട്ട മുരളി രാമനാട്ടുകരയ്ക്ക് ജനകീയാദരം. ഇതിന്റെ ഭാഗമായി ഞായറാഴ്ച രാമനാട്ടുകര ഗണപത് യു.പി .സ്ക്കൂളിൽ താളലയം 2020 പരിപാടി നടക്കുമെന്ന് രാമനാട്ടുകര സാംസ്‌കാരിക വേദി ഭാരവാഹികൾ അറിയിച്ചു.അഖണ്ഡ ഗാനമേളയും ഉണ്ടാവും.ഉച്ചക്ക് 3 മുതൽ നടക്കുന്ന ഉദ്ഘാടന സഭ ഭരത് രാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.സമാപന സഭ വി.കെ.സി മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആദരണം രാമനാട്ടുകര നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണനും,ഉപഹാര സമർപ്പണം പരത്തുള്ളി രവീന്ദ്രനും നിർവ്വഹിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.സ്വാഗതസംഘം ചെയർമാൻ ടി.പി.ശശീധരൻ,പ്രോഗ്രാം കമ്മറ്റി ചെയർമാൻ സുന്ദർ രാജ് രാമനാട്ടുകര,ഡോ.ഗോപി പുതുക്കോട്,കെ.ടി റസാഖ്,എം.പി.മോഹനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.