കൽപ്പറ്റ:18ന് ശനിയാഴ്ച കോഴിക്കോട് വെച്ച് പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.ഡി.എഫ് നടത്തുന്ന പരിപാടിയിലേക്ക് കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്ന് 2000 പേരെയും, 20 ന് കൽപ്പറ്റയിൽ വെച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നടത്തുന്ന ലോംഗ് മാർച്ചിൽ കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് 5000 പേരെയും പങ്കെടുപ്പിക്കാൻ കൽപ്പറ്റ-വൈത്തിരി സംയുക്ത ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, എൻ.ഡി അപ്പച്ചൻ, പി.പി ആലി, എം.എ ജോസഫ്, ഒ.വി അപ്പച്ചൻ, മാണി ഫ്രാൻസീസ്, പി.കെ അനിൽകുമാർ, പി.കെ അബ്ദുറഹിമാൻ, ബിനു തോമസ്, ജി. വിജയമ്മ, പി.കെ കുഞ്ഞുമൊയ്തീൻ, ടി.ജെ ഐസക്ക്, ഗോകുൽദാസ് കോട്ടയിൽ, ഡി.പി രാജശേഖരൻ, എം.ജി ബിജു എന്നിവർ സംസാരിച്ചു.