പേരാമ്പ്ര: കൂത്താളി പഞ്ചായത്തിൽ ഭരണഘടനാ സംരക്ഷണ റാലി നടത്തി .പൈതോത്ത് നിന്ന് ആരംഭിച്ച റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു .റാലി തണ്ടോറപ്പാറയിൽ സമാപിച്ചു .റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അസൻ കുട്ടി ഉദ്ഘാടനം ചെയ്തു .മോഹൻദാസ് ഓണിയിൽ അദ്ധ്യക്ഷത വഹിച്ചു .മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ ആർ ശശി മുഖ്യ പ്രഭാഷണം നടത്തി പുളക്കണ്ടി കുഞ്ഞമ്മത് സ്വാഗതം പറഞ്ഞു. റാലിയ്ക്ക് കെ നാരായണൻ തണ്ടോറ ഉ മ്മർ ,കെ.എം ബാലകൃഷ്ണൻ അബ്ദുള്ള ബൈത്തുൽ ബർക്ക തുടങ്ങിയവർ നേതൃത്വം നൽകി.