a
തെയ്യം കലാകാരന്‍ ഗോപി കല്പത്തൂരിനെ ഉള്ള്യേരി എരട്ടോറ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടും വളയും നല്‍കി ആദരിക്കുന്നു

പേരാമ്പ്ര : തെയ്യം കലാകാരന്‍ ഗോപി കല്പത്തൂരിന് പട്ടും വളയും നല്‍കി ആദരിച്ചു. ഉള്ള്യേരി എരട്ടോറ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര അധികാരി ശശിധരന്‍ തമ്പുരാന്‍ പട്ടും വളയും കൊടുത്ത് ആദരിച്ചു. തുടര്‍ന്ന് ഘോഷയാത്രയായി വീട്ടിലേക്ക് ആനയിച്ചു. കല്‍പ്പത്തൂരിലെ വീട്ടില്‍ വെച്ച് നടന്ന യോഗത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സി.എം. ബാബു അധ്യക്ഷത വഹിച്ചു. പൂര്‍വ്വ കലാകാരന്‍ രാജന്‍ കോട്ടൂരിനെ ആദരിച്ചു. സുബാഷ്, കേളോത്ത് ഗോപാലന്‍, ബാബുരാജ് ചെമ്മാട്ട്, വാസു വേങ്ങേരി എന്നിവര്‍ സംസാരിച്ചു.