പേരാമ്പ്ര : നഗര സൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായി പേരാമ്പ്ര ടൗണില്‍ ബസ് സ്റ്റാന്റിന് മുന്‍വശം കട്ടപതിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് (ഞായര്‍) മുതല്‍ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രാഫിക് ഉപദേശക സമിതി യോഗം തീരുമാനിച്ചു. കുറ്റ്യാടി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ടൂവീലറും ഓട്ടോകളും ഒഴികെ എല്ലാ വാഹനങ്ങളും പൈതോത്ത് റോഡ് ചെമ്പ്ര റോഡ് വഴി പോകണം. ബസുകള്‍ കോഴിക്കോട് റോഡില്‍ ലുലു വസ്ത്രാലയത്തിന് സമീപം ആളെ ഇറക്കണം. ചെമ്പ്ര റോഡിലെ ജീപ്പുകള്‍ എക്സിബിഷന്‍ ഗ്രൗണ്ടില്‍ നിര്‍ത്തണം. കുറ്റ്യാടിയില്‍ നിന്നും പയ്യോളി വടകര റോഡിലേക്ക് പോകേണ്ട നാല് ചക്ര വാഹനങ്ങള്‍ ചേനായി റോഡ് വഴി തിരിഞ്ഞുപോകണം. മേപ്പയ്യൂര്‍ ഭാഗത്ത് നിന്നും ഉള്ള്യേരി ഭാഗത്തേക്ക് പോകുന്ന ബസ്, ടൂവീലര്‍, ഓട്ടോ എന്നിവ ഒഴികെയുള്ള വാഹനങ്ങള്‍ വാല്യക്കോട് മുളിയങ്ങല്‍ റോഡ് വഴി പോകണം. മേപ്പയ്യൂര്‍ പേരാമ്പ്ര ബസുകള്‍ ആദ്യഘട്ടം ബസ സ്റ്റാന്റില്‍ എത്തി പോകണം. രണ്ടാം ഘട്ടത്തില്‍ ചാനിയംകടവ് റോഡ് കവലയില്‍ ആളെ ഇറക്കുകയും കയറ്റുകയും വേണം. മേപ്പയ്യൂര്‍ ഭാഗത്ത് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകേണ്ട ടൂവിലറും ഓട്ടോയും ബസും ഒഴികെയുള്ള വാഹനങ്ങള്‍ ചാനിയംകടവ് റോഡ് കവല കനാല്‍മുക്ക് ചേനായി വഴി പോകണം. പൈതോത്ത് റോഡിലുള്ള ജീപ്പുകള്‍ കമ്മ്യൂണിറ്റി ഹാളിന് പിറകില്‍ പാര്‍ക്ക് ചെയ്യണം. കിഴക്കല്‍ പേരാമ്പ്ര വഴി പേരാമ്പ്രയിലേക്ക് വരുന്ന വാഹനങ്ങള്‍ പൈതോത്ത് റോഡ് മരമില്ല സംഗം റോഡ് വഴി ചെമ്പ്ര റോഡിലേക്ക് എത്തണം. പാര്‍ക്കിംഗിന് അനുവദിക്കാത്ത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പോലീസ് ലോക്ക് ചെയ്യും. കോഴിക്കോട് കുറ്റ്യാടി വാഹനങ്ങള്‍ മുഴുവന്‍ തല്‍സ്ഥിതിതുടരണം. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന അധ്യക്ഷത വഹിച്ചു. വൈൈസ് പ്രസിഡൻറ് കെ പി ഗംഗാധരൻ നമ്പ്യാർ, എസ് ഐ റൗഫ് ,ഗോപാലകൃഷ്ണൻ ,തണ്ടോ റപ്പാറ ,ടി.പി കുഞ്ഞനന്തൻ രാജൻമരുതേരി പുതുക്കുടി അബ്ദുറഹിമാൻ ,സുരേഷ് ബാബു കൈലാസ് തുടങ്ങിയവർ പങ്കെടുത്തു.