a
ചെങ്ങോടുമല സംരക്ഷണ പദയാത്ര ഊര് മൂപ്പൻ പി. സി. കുഞ്ഞിരാമൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

പേരാമ്പ്ര : ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് പുതിയ പാരിസ്ഥിതികാനുമതി നൽകരുതെന്നാവശ്യപ്പെട്ട് കോട്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ആക്ഷൻ കൗൺസിൽ ചെങ്ങോടുമലക്ക് ചുറ്റും പദയാത്ര നടത്തി. ചെടിക്കുളത്ത് ചെങ്ങോടുമല ഊരുമൂപ്പൻ പി. സി. കുഞ്ഞിരാമൻ ഫ്ലാഗ് ഓഫ് ചെയ്തു. നരയംകുളം, പുളിയോട്ട് മുക്ക്, മൂലാട്, അവറാട്ട് മുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം കൂട്ടാലിടയിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ദിലീഷ് കൂട്ടാലിട, എൻ. കെ. മധുസൂദനൻ, ജിമിനേഷ് കൂട്ടാലിട, ജമാൽ പാലോളി, പി. സി. സുരേഷ്, സി. രാജൻ, ചെങ്ങോടുമ്മൽ ചെക്കിണി, പി. സി. മോഹനൻ, ചെങ്ങോടുമ്മൽ ബാബു, കെ. രാജേഷ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളം അലിഗഡ് യൂണിവേഴ്സിറ്റി പ്രൊഫസർ എ. നജും ഉദ്ഘാടനം ചെയ്തു. ദിലീഷ് കൂട്ടാലിട അധ്യക്ഷത വഹിച്ചു. ചെങ്ങോടുമലയിൽ ക്വാറി മാഫിയ തകർത്ത കുടിവെള്ള ടാങ്ക് ഹൈക്കോടതി വിധി പ്രകാരം പുനർനിർമിക്കുക, ടാങ്ക് പൊളിച്ചവരെ അറസ്റ്റ് ചെയ്യുക, ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.