കൽപ്പറ്റ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിംലീഗ് ദേശ് രക്ഷാമാർച്ച് നടത്തി. സി.എ.എ, എൻ. ആർ.സി വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടർച്ചയായി 'എല്ലാവരുടേയും ഇന്ത്യ' എന്ന പ്രമേയത്തിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ദേശ് രക്ഷാ മാർച്ചിന്റെ ഭാഗമായാണ് ജില്ലയിലും മാർച്ചും സമ്മേളനവും സംഘടിപ്പിച്ചത്.
കൈനാട്ടിയിൽ നിന്നാരംഭിച്ച മാർച്ചിന് ജില്ലാ ലീഗ് പ്രസിഡന്റ് പി.പി.എ കരീം, ജനറൽ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, ട്രഷറർ എം. എ മുഹമ്മദ് ജമാൽ, ജില്ലാ ലീഗ് ഭാരവാഹികളായ പി.കെ അബൂബക്കർ, വി. ഇബ്രാഹിം, കെ.സി മായിൻ ഹാജി, എൻ.കെ റഷീദ്, ടി.മുഹമ്മദ്, സി. മൊയ്തീൻ കുട്ടി, എം. മുഹമ്മദ് ബഷീർ, പടയൻ മുഹമ്മദ്, കെ. നൂറുദ്ദീൻ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മായിൽ, ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജനറൽ സെക്രട്ടറി സി.കെ ഹാരിഫ്, എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി നവാസ്, മണ്ഡലം ലീഗ് ഭാരവാഹികളായ റസാഖ് കൽപ്പറ്റ, പി.പി അയ്യൂബ്, ടി.ഹംസ, എം. അസൈനാർ തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന പൊതുസമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ മൂന്ന് ജാഥകളായാണ് ദേശ് രക്ഷാ മാർച്ച് ആരംഭിച്ചത്.