കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ ഓൺ ദ സ്പോട്ട് ബാലചിത്ര രചനാ മത്സരത്തിന് വീണ്ടും വേദിയൊരുങ്ങുന്നു. യൂണിവേഴ്‌സൽ ആർട്സ് വർണോത്സവം 19ന് തളിയിലെ കോർപ്പറേഷൻ ജൂബിലി ഹാളിൽ നടക്കും.
മികച്ച ചിത്രത്തിന് കെ.പി ആന്റണി മാസ്റ്റർ സ്വർണമെഡൽ സമ്മാനിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്കും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും റോളിംഗ് ട്രോഫി സമ്മാനിക്കും. മൂന്ന് വയസ് മുതൽ 18 വയസ് വരെയുള്ളവരെ 16 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾക്ക് പുറമെ കാഷ് പ്രൈസും നൽകും.
വരക്കാനുള്ള കടലാസ് സംഘാടകർ നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9 ന് മുമ്പ് തന്നെ ജൂബിലി ഹാളിൽ എത്തണം.