കോഴിക്കോട്: മധുരഗീതങ്ങൾ എന്ന പേരിൽ കാലിക്കറ്റ് മെഹ്ഫിൽ അവതരിപ്പിക്കുന്ന ഗാനമേള ഇന്ന് വൈകുന്നേരം 6 മണിക്ക് ടൗൺഹാളിൽ അരങ്ങേറും.സി.എം വാടിയിൽ ഉദ്ഘാടനം ചെയ്യും.ചലച്ചിത്ര സംവിധായകൻ സുനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.സ്റ്റൈലക്‌സ് ചെയർമാൻ അബ്ദുൾ ജലീൽ ഉപഹാര സമർപ്പണം നടത്തും.ഹരീഷ് കുമാർ, മുഹമ്മദ് അജ്‌മൽ എന്നിവരെ ആദരിക്കും. ഗാനമേളയിൽ പ്രമുഖ ഗായകർ പങ്കെടുക്കും.