കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കോഴിഇറച്ചി കൊണ്ടുവരുന്നത് തടയണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഭക്ഷ്യയോഗ്യമല്ലാത്ത കോഴി ഇറച്ചി ജില്ലയിലെ വിവിധ ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ നിന്നും പിടിച്ചെടുത്തിരുന്നു. ഇവർ ഉപയോഗിക്കുന്നത് 80 ശതമാനവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. പ്രശ്നങ്ങൾ വരുമ്പോൾ ഇവിടത്തെ കോഴിക്കടകളെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.