ulsav
ഇരട്ടപ്പനച്ചി ശ്രീപരദേവത ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് ഊട്ടുകുളം കാവിൽ നിന്ന് ആരംഭിച്ച ആഘോഷ വരവ്

ചേളന്നൂർ: ഇരട്ടപ്പനച്ചി പരദേവത ക്ഷേത്രത്തിൽ അഞ്ചു നാൾ നീളുന്ന കളംപാട്ട് ഉത്സവത്തിന് തുടക്കമായി. പാലത്ത് ഊട്ടുകുളം ഭഗവതി കാവിൽ നിന്ന് ആരംഭിച്ച ആഘോഷ വരവോടെയായിരുന്നു തുടക്കം. ആഘോഷ വരവിന് ക്ഷേത്രം പ്രസിഡന്റ് ടി.വി.രാമചന്ദ്രൻ കിടാവ്, ആഘോഷ കമ്മിറ്റി ചെയർമാൻ പി.എം.മോഹനനൻ, ടി.വിജയൻ, വിജയരാഘവൻ കിടാവ്, ബി.കെ.രാധാക്യഷ്ണൻ, സുരേഷ് സഗന, പി.എം.ദിവാകരൻ എന്നിവർ നേതൃത്വം നൽകി.

ഉത്സവത്തിന്റെ ഭാഗമായി വിശേഷാൽ പൂജകൾക്കു പുറമെ വിവിധ കലാപരിപാടികളും അരങ്ങേറും. വ്യാഴാഴ്ച തേങ്ങയേറോടു കൂടിയാണ് സമാപനം.