കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നടത്തുന്ന റോഡ് സുരക്ഷ വാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.അപകടങ്ങള്‍ കുറയ്ക്കുവാനും മികച്ച റോഡ് സംസ്‌കാരത്തിനും പൊതുജനങ്ങള്‍ സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ റോഡ് സുരക്ഷ സന്ദേശം ' മാറ്റം യുവത്വത്തിലൂടെ ' എന്നതാണ്. സമാധാനവും സന്തോഷവും നിറഞ്ഞ സാമൂഹിക ജീവിതത്തിന് റോഡപകടങ്ങള്‍ തടയുന്നതിനായി തന്റെ കഴിവും ശ്രദ്ധയും പരിപൂര്‍ണ്ണമായി വിനിയോഗിക്കണമെന്ന റോഡ് സുരക്ഷ പ്രതിജ്ഞ ജില്ലാ കളക്ടര്‍ സാംബശിവ റാവു ചൊല്ലികൊടുത്തു. .ചേവായൂര്‍ ഐ.ഡി. ടി. ആര്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ കോഴിക്കോട് ആര്‍.ടി.ഒ എം.പി സുബാഷ് ബാബു, അഷ്റഫ് നരിമുക്കില്‍, രാജേഷ് വെങ്കിലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്. മെഡിക്കല്‍ ക്യാമ്പ് ,അവയവദാന ബോധവത്ക്കരണം എന്നിവ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടിൽ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെ. ഇതോടൊപ്പം രക്തദാനവും കണ്ണ് പരിശോധനയും . ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളും, അവരുടെ രക്ഷിതാക്കളും ചേര്‍ന്നു റോഡ് സുരക്ഷാ ബോധവല്‍കരണവും നടത്തും.
@ മറ്റു പരിപാടികൾ
# റോഡ് സുരക്ഷ സന്ദേശം നൽകൽ
# കാർട്ടൂൺ ഹോർഡിംഗ്സ് സ്ഥാപിക്കൽ
# സംയുക്ത - ജനസൗഹൃദ വാഹന പരിശോധന.
# വാഹന പ്രചരണ പ്രഭാഷണം.
# സെമിനാറുകൾ മത്സരങ്ങൾ
# ജനുവരി 17 ന് സമാപനം.