a
ചെറുവാടി പുഞ്ചപ്പാടത്ത് ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷി

കൊടിയത്തൂർ:എഫ് .എസ്. ഇ. ടി.ഒ കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുവാടി പുഞ്ചപ്പാടത്ത് ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നെൽകൃഷി ഇറക്കി. എല്ലാവരും പാടത്തിറങ്ങിയാലേ വിഷ രഹിത ഭക്ഷണം സാധ്യമാകൂ എന്ന തിരിച്ചറിവിൽ നിന്നാണ് 'നമ്മളും പാടത്തേക്ക്, എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. 95 ദിവസം കൊണ്ട് കൊയ്തെടുക്കാവുന്ന അന്നപൂർണ്ണ ഒരേക്കർ സ്ഥലത്തും, 120 ദിവസം കൊണ്ട് കൊയ്തെടുക്കാവുന്ന ഉമ 2 ഏക്കർ സ്ഥലത്തുമാണ് കൃഷിയിറക്കിയത്.നടീൽ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പി.ചന്ദ്രൻ ,ആമിന പാറക്കൽ ,മെമ്പർ മാരായ സാബിറ തറമ്മൽ, ചേറ്റൂർ മുഹമ്മദ്, കെ സി നാടിക്കുട്ടി, ടി.പി.സി മുഹമ്മദ്, കൃഷി ഓഫീസർ ഫെബിദ, കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ രമേശ് ബാബു., അർബൻ സൊസൈറ്റി പ്രസിഡന്റ് അഡ്വ.സി.ടി.അഹമ്മദ് കുട്ടി, കെ.പി.യു അലി,മൈനർ ഇറിഗേഷൻ അസ്സിസ്റ്റൻറ് എൻജിനീയർ കെ.ഫൈസൽ , കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഹംസ കണ്ണാട്ടിൽ, കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി കെ.വാസു ,കെ.ജി. ഒ.എ ഏരിയ സെക്രട്ടറി എൻ കെ ഹരീഷ് ,കെ.എം.സി.എസ്.യു ജില്ലാ വൈ.പ്രസിഡൻറ് പി.പി.സുരേഷ് ബാബു, കെ ജി രാജൻ, പി.പി.അസ്ലം , മുഹമ്മദ് പന്നിക്കോട്, കെ.കെ.അലി ഹസ്സൻ, പി.സി.മുജീബ് മാസ്റ്റർ, കെ ഷമേജ്, നസീർ മണക്കാടി, എ.അനിൽകമാർ, ഉണ്ണികൃഷ്ണൻ കോട്ടമ്മൽ, ഷെല്ലി ജോൺ, ചന്ദ്രൻ കാരാളി പറമ്പ്, ബഷീർ നെച്ചിക്കാട്, ഹാഫിസ് ചേറ്റൂർ, വിജീഷ് ടി, രമ്യ സുമോദ്, എന്നിവർ നേതൃത്വം നൽകി.