കൽപ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വി.വി.വസന്തകുമാറിന്റെ കുടുംബത്തിന് സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർക്കാർ നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സി.കെ.ശശീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിതാ ജഗദീഷ് അദ്ധ്യക്ഷയായ ചടങ്ങിൽ കൽപ്പറ്റ നഗരസഭാ കൗൺസിലർ ബിന്ദു ജോസ്,ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രൊജക്ട് മാനേജർ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡപ്യൂട്ടി രജിസ്ട്രാർ (ഭരണം), എം.സജീർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, വസന്തകുമാറിന്റെ ബന്ധുക്കൾ, സംഘം ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വയനാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി.റഹീം സ്വാഗതവും വസന്തകുമാറിന്റെ ഭാര്യ ഷീന നന്ദിയും പറഞ്ഞു.