കൽപ്പറ്റ: എല്ലാ പൊലിസ് ജില്ലകളിലും സംസ്ഥാന പൊലിസ് മേധാവി നേരിട്ട് എത്തി പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്ന പരാതി പരിഹാര അദാലത്തുകൾ സംസ്ഥാന തലത്തിൽ നടത്തുന്നതിന്റെ ഭാഗമായി
വയനാട് ജില്ലയിൽ കലക്ടറേറ്റ് എ.പി.ജെ ഹാളിൽ വച്ച് 18ന് സംസ്ഥാന പൊലിസ് മേധാവി പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കും.
പൊതുജനങ്ങളിൽ നിന്നും പരാതികൾ നേരിൽ സ്വീകരിക്കുന്നതിലൂടെ ജനങ്ങളും പൊലിസും തമ്മിലുള്ള അകലം കുറക്കുന്നതിനും പരാതികൾ എളുപ്പത്തിൽ പരിഹരിക്കുന്നതിനുമുള്ള കേരളാ പൊലിസിന്റെ പുതിയ
പദ്ധതിയുടെ ഭാഗമായാണ് ഇത്.
പരാതിപരിഹാര അദാലത്തിൽ 18 -ന് രാവിലെ 10.30 മുതൽ പൊതു ജനങ്ങൾക്ക് സംസ്ഥാന പൊലിസ് മേധാവിയെ നേരിൽ കണ്ട് പരാതി നൽകാൻ കഴിയും.
പരാതി സമർപ്പിക്കേണ്ടവർ നേരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്ത് പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്. ജില്ലാ പൊലിസ് ഓഫീസുകളിലെ 04936-202522, 202527, 9497990126 എന്നീ ഫോൺ
നമ്പറുകളിൽ 14 -മുതൽ 16 വരെ (രാവിലെ 10.00
മണി മുതൽ വൈകിട്ട് 05.00 വരെ) പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇത്തരത്തിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നവർ അദാലത്ത് ദിവസമായ 18 -ന് രാവിലെ 10.30 ന് കലക്ടറേറ്റിലെ എ.പി.ജെ ഹാളിൽ എത്തണം. അദാലത്തിൽ സംസ്ഥാന പൊലിസ് മേധാവിക്ക് പുറമെ ജില്ലാ പൊലിസ് മേധാവിയും, ഡിവൈ.എസ്.പിമാരും, എല്ലാ സ്‌റ്റേഷൻ ഹൗസ്
ഓഫിസർമാരും പങ്കെടുക്കും. സംസ്ഥാന പോലിസ് മേധാവിയെ നേരിൽ കണ്ട് പരാതികൾ സമർപ്പിക്കുവാനുള്ള ഈ അവസരം
പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.