കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയുടെ മരണവുമായി ബന്ധ
പ്പെട്ട് 5 പേരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായ കൊയിലാണ്ടി സി ഐ യു ഉണ്ണികൃഷ്ണൻ രേഖ
പ്പെടുത്തി. കൊയിലാണ്ടി സ്റ്റേഷനിലെത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മാത്യു മരിച്ച ദിവസം ഭാര്യ അന്നമ്മ കട്ടപ്പനയിലെ സഹോദരീപുത്രൻ ഷിജുവിന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വരനായ ഷിജുവിന്റെ മൊഴി, ജോളിയുടെ സഹോദരങ്ങളായ ജോസ് ജോസഫ്, ബാബുജോസഫ്, നേബിജോസഫ്, ജോളിയുടെ സഹോദരരി ഭർത്താവായ ജോണി എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.