കുന്ദമംഗലം: കാരന്തൂർ പാറ്റേൺ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന അഖിലകേരള ഇന്റർ കോളേജിയറ്റ് വോളി മേളയിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ജേതാക്കളായി. ഫൈനലിൽ കോലഞ്ചേരി ടീം ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിനെയാണ് കീഴ്പെടുത്തിയത്.