vkc
' ടൈ കേരള ' യുടെ ലൈഫ് ടൈം എച്ചീവ്മെന്റ് അവാർഡ് വി.കെ.സി ഫുട് വെയേഴ്‌സ് ചെയർമാൻ വി.കെ.സി മമ്മത് കോയക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു

കോഴിക്കോട്: ' ടൈ കേരള ' യുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് വി.കെ.സി ഫുട്‌വെയേഴ്‌സ് ചെയർമാൻ വി.കെ.സി മമ്മത് കോയ എം.എൽ.എയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.

പ്രതികൂല സാഹചര്യങ്ങളെ അവസരങ്ങളായി മാറ്റുന്നതിന് നവ സംരംഭകർക്ക് അനുകരിക്കാവുന്ന മാതൃകയാണ് വി.കെ.സി മമ്മയ് കോയയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

' ടൈ കേരള ' പ്രസിഡന്റ് എം.എസ്.എ കുമാർ, വർമ ആൻഡ് വർമ ചാർട്ടഡ് അക്കൗണ്ടന്റ്സ് സീനിയർ പാർട്ട്‌നർ വിവേക് കൃഷ്ണ ഗോവിന്ദ്, എം.എൻ ഹോൾഡിംഗ്‌സ് ചെയർമാൻ അജിത് മൂപ്പൻ എന്നിവർ പ്രസംഗിച്ചു.