വടകര: ഇംഗ്ലീഷ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ ഈ വർഷത്തെ "ഈസി ഇംഗ്ലീഷ്" പരിപാടിക്ക് തുടക്കമായി. ഇത് പതിനേഴാമത് വർഷമാണ് അസോസിയേഷൻ ഈസി ഇംഗ്ലീഷ് പരിപാടി നടത്തുന്നത്. എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് എളുപ്പമാക്കി കൊടുക്കുന്ന പദ്ധതിയാണ് ഇത്.
ജില്ലയിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഇംഗ്ലീഷിൽ വിജയിപ്പിച്ച് എടുക്കുകയും പരമാവധി വിദ്യാർത്ഥികൾക്ക് എ പ്ലസ് നേടി കൊടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിലും എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപ ജില്ലാ തലത്തിലും ക്ലാസുകൾ നൽകും.
ഇതിനായി വടകര, കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലായി പ്രത്യേക അധ്യാപക റിസോഴ്സ് പാനൽ രൂപീകരിച്ചിട്ടുണ്ട്. ക്ലാസുകൾ ആവശ്യമുള്ളവർ 9447262801 എന്ന നമ്പറിൽ ബന്ധപ്പെടണം. എസ് എസ് എൽ സി വിദ്യാർഥികൾക്ക് ആവശ്യമായ പഠന വിഭവങ്ങൾ സംഘടനയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ് അഡ്രസ് www.egakerala.weebly.com
ഇതിനു പുറമേ ഫോണിലൂടെ സംശയനിവാരണത്തിനായി ഓൺ കോൾ സപ്പോർട്ടും ഒരുക്കിയിട്ടുണ്ട്. വിളിക്കേണ്ട നമ്പർ: 9447929983, 9496938462. വിളിക്കേണ്ട സമയം രാത്രി എട്ട് മുതൽ 8 30 വരെ. ഈസി ഇംഗ്ലീഷ് പരിപാടിയുടെ ഈ വർഷത്തെ ജില്ലാതല ഉദ്ഘാടനം വടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ ഇ കെ വിജയൻ എം എൽ എ നിർവഹിച്ചു. വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യൂറോപ്യൻ സഞ്ചാരി ദീദി മുഖ്യാതിഥിയായി. എസ് സി ഇആർടി മുൻ റിസർച്ച് ഓഫീസർ കെ ടി ദിനേശ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന അദ്ധ്യാപക പുരസ്കാര ജേതാവ് പി എ നൗഷാദ്, സിസ്റ്റർ നിഖിത, സിസ്റ്റർ രേഖ, എവി മജീദ്, കെ കൃപ, അനീസ് മുഹമ്മദ്, സ്വപ്ന നമ്പ്യാർ, ദർശ രാജൻ, വി ഭദ്ര തുടങ്ങിയവർ സംസാരിച്ചു.