thivallappil
വടകരയിൽ തിറ മഹോത്സവത്തിന് തയ്യാറായി ശ്രീ തൈവളപ്പിൽ ഭഗവതി ക്ഷേത്രം

വടകര: 5 ദിവസങ്ങളിലായി നടക്കുന്ന വടകര തൈവളപ്പിൽ ശ്രീ ശിവ ഭഗവതീ ക്ഷേത്ര തിറ മഹോത്സവത്തിന് ഇന്ന് തുടക്കമാവും. രാവിലെ 7 മണിക്ക് തന്ത്രിരത്നം ഏറാഞ്ചേരി ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം, ഭഗവതിസേവ എന്നിവയോടെ തുടങ്ങും. 16 ന് വൈകുന്നേരം ആറര മണിക്ക് കൊടിയേറ്റം ക്ഷേത്രം കാരണവർ വടക്കയിൽ കണാരൻ നിർവ്വഹിക്കും. 7 മണിക്ക് ദീപകാഴ്ച.

17 ന് വൈകുന്നേരം 4 മണിക്ക് നിവേദ്യം, വടക്കിനി ഭാഗം ഗുരുതി തർപ്പണം, 7 മണിക്ക് അരി ചാർത്തൽ,7.30 ന് വാദ്യമേളത്തോടെ ഗുളികൻ വെള്ളാട്ടം, കുട്ടിച്ചാത്തൻ വെള്ളാട്ടം, ഘണ്ഡാകർണ്ണൻ, നാഗഭഗവതി എന്നീ വെള്ളാട്ടങ്ങളും നാഗ ഭഗവതി തിറ, താലപ്പൊലി എന്നിവ നടക്കും.

18 ന് രാവിലെ വാദ്യത്തോടെ വിഗ്രഹം എഴുന്നള്ളത്ത് ഇളനീർ വരവ് എന്നിവയുണ്ടാവും. 3 മണിയോടെ തായമ്പകയോടെ കൊടുങ്ങല്ലൂർ ഭഗവതിക്ക് ഗുരുതി. തുടർന്ന് അരി ചൊരിയൽ, ദീപാരാധന. 7 മണിക്ക് ഗുളികൻ വെള്ളാട്ടം, എണ്ണ വരവ്, തണ്ടാൻ വരവ്. രാത്രി 8 മണിക്ക് പൂക്കലശം .9 മണിക്ക് അസുരപുത്രൻ തിറ. 11 മണിക്ക് കരിമരുന്ന് പ്രയോഗം. 12.30ന് കുട്ടിച്ചാത്തൻ വെള്ളാട്ടം, 19 ന് പുലർച്ചെ വടക്കിനി ഭാഗം ഗുരുതി തർപ്പണം, ഘണ്ഡാകർണ്ണൻ വെള്ളാട്ടം, ഗുളികൻ തിറ, കുട്ടിച്ചാത്തൻ തിറ, പാണ്ടിമേളം, ഘണ്ഡാ കർണ്ണൻ തിറ, തേങ്ങയേറ്, കാരണവരുടെ തിറ, ഭഗവതി തിറ താലപ്പൊലി എന്നിവയോടെ സമാപനമാവും.