വടകര: മടപ്പള്ളി ജി.വി.എച്ച്.എസ് .എസ് ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശാസ്ത്ര സാങ്കേതിക,ആരോഗ്യ,വിദ്യാഭ്യാസ ചരിത്ര പ്രദർശനം ഇന്ന് ആരംഭിച്ച് 19 വരെ തുടരും. പ്രദർശനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിക്കും.ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
പരിപാടിയുടെ ഭാഗമായി നടക്കുന്ന ചലച്ചിത്രോത്സവം സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്യും .പുരാവസ്തു,കേരളാ പോലീസ്,കെ.എസ്.ഇ.ബി,വ്യവസായ വകുപ്പ്,ചലച്ചിത്ര അക്കാഡമി, പ്ലാനറ്റോറിയം, അനർട്ട്, പോർട്ട് ദുരന്ത നിവാരണ സേന,ഫോറസ്റ്റ്, അക്വ കൾച്ചർ യൂണിവേഴ്സിറ്റി, ഭാരത് ഭവൻ, പുരാരേഖ മെഡിക്കൽ കോളേജ്, ദന്തൽ കോളേജ്, മലബാർ കാൻസർ സെന്റർ, എക്സ്സൈസ്, പോളി ടെക്‌നിക്, സെൻട്രൽ യൂണിവേഴ്സിറ്റി, വാട്ടർ അതോറിറ്റി എന്നിവയടക്കമുള്ള അൻപതോളം സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാളുകളും,വിപണന സ്റ്റാളുകളും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.രാവിലെ 10.30 മുതൽ രാത്രി 8.30 വരെയാണ് പ്രവേശന സമയം.പാസ് വഴി നിയന്ത്രിക്കുന്ന പ്രദർശനം കാണാൻ വിദ്യാർത്ഥികൾക്ക് 10 രൂപയും,മുതിർന്നവർക്ക് 20 രൂപയുമാണ് .പ്രദർശനത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് നാലു ദിവസത്തെ ശാസ്ത്ര സാങ്കേതിക സഹവാസ ക്യാമ്പും നടക്കും.