കോഴിക്കോട്: ഐ.ഐ.എം കോഴിക്കോടിന്റെ 11-ാമത് ഹാഫ് മാരത്തോൺ ഫെബ്രുവരി 23ന് കോഴിക്കോട് കടപ്പുറത്ത് നിന്ന് ആരംഭിക്കും.

മാരത്തോണിന്റെ വെബ്സൈറ്റ് ഉദ്ഘാടനം സബ് കളക്ടർ ജി.പ്രിയങ്ക നിർവഹിച്ചു. മുഖ്യസ്പോൺസർ പീകെ സ്റ്റീൽ കാസ്റ്റിംഗിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ എ.കെ രസ്തോഗി, ജനറൽ മാനേജർ പ്രശാന്ത് കുമാർ എന്നിവർ ചേർന്ന് ജേഴ്‌സി പുറത്തിറക്കി. ഐ.ഐ.എം ഡീൻ പ്രൊഫ.രുദ്ര സെൻ ശർമ്മ മാരത്തോണിന്റെ ആദ്യടിക്കറ്റ് സബ് കളക്ടർ പ്രിയങ്കയ്ക്ക് കൈമാറി. 21 കിലോമീറ്റർ, 10 കിലോമീറ്റർ, 3 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. പ്രൈസ് മണിയായി 4.7 ലക്ഷം രൂപ സമ്മാനമായി നൽകും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.calicutmarathon.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.