സുൽത്താൻ ബത്തേരി: യാത്രക്കാരിയോട് അപമര്യാദയായി പൊരുമാറിയെന്ന പരാതിയിൽ ബത്തേരി കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലെ കണ്ടക്ടർ കെ.കെ.പൗലോസിനെ അന്വേഷണ വിധേയമായി എ.ടി.ഒ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ മാസം 27 നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. പ്രഥമദൃഷ്ട്യാ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടാണ് സസ്‌പെൻഷൻ.