കുന്ദമംഗലം: പത്ത് കിലോയിലധികം കഞ്ചാവുമായി മടവൂർ ആരാമ്പ്രം പുള്ളിക്കോത്ത് മാഞ്ഞോറമ്മൽ ഇസ്‌മയിലിനെ (56) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഓപ്പറേഷന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 5 ലക്ഷം രൂപയോളം വില വരും.
കുന്ദമംഗലം, കൊടുവള്ളി, ആരാമ്പ്രം ഭാഗങ്ങളിലെ യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽക്കുന്നത് ഇസ്‌മായിലാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പതിവ് പട്രോളിംഗിനിടെ ആരാമ്പ്രത്ത് വെച്ച് പൊലീസിനെ കണ്ട് വെട്ടിച്ച് പോകാൻ ശ്രമിച്ച ഇസ്‌മായിലിനെ സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ 8 കിലോയിലധികം കഞ്ചാവ് ഇയാളുടെ വാടക വീട്ടിൽ നിന്നും കണ്ടെടുത്തു.
കുന്ദമംഗലം സബ് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത്, എ.എസ്.ഐ മാരായ അബ്ദുൾ മുനീർ, കെ.പി.ബിനേഷ് കുമാർ, സി.പി.ഒ ജി.എസ് മിഥുൻ, ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ , ജോമോൻ കെ.എ, നവീൻ.എൻ, സോജി പി, രതീഷ് എം കെ, രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ് എ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.