മാനന്തവാടി: വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ രണ്ടാം ഗേറ്റ് സ്വദേശിനിയായ യുവതിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷം ഇതേ പ്രദേശവാസികളായ 28 കാരിക്കും, ഒരു 60കാരനും കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. 60കാരൻ ചകിത്സയ്ക്ക് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. മറ്റ് രണ്ട് പേരും നിലവിൽ ചികിത്സയിൽ തുടരുകയാണ്. എസ്‌റ്റേറ്റിനോട് ചേർന്ന പ്രദേശമായതിനാൽ ഇവിടെ കുരങ്ങുശല്ല്യം രൂക്ഷമാണ്. കഴിഞ്ഞമാസം ഒരു കുരങ്ങിനെ ഇവിടെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.