ബാലുശ്ശേരി: ബി.ജെ.പി. പൊതുയോഗം നടന്ന നന്മണ്ടയിലും എകരൂലിലും വ്യാപാരികൾ കടകളടച്ചു.

പൗരത്വ ഭേദഗതി ബില്ലിന്റെ സത്യാവസ്ഥ എന്താണെന്ന് വിശദീകരിക്കാൻ വേണ്ടി വെച്ച പൊതുയോഗം ബഹിഷ്കരിക്കാൻ വ്യാപാരികളെ പ്രേരിപ്പിച്ചത് സത്യാവസ്ഥ ജനങ്ങളറിയാതിരിക്കാൻ വേണ്ടിയാണെന്ന് ബി.ജെ.പി.നേതാക്കൾ പറഞ്ഞു. ഇവരുടെ വോട്ട് ബാങ്കിൽ കണ്ണു വെച്ചാണെന്നും ഇവർ ആരോപിച്ചു.

നന്മണ്ടയിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആയിരുന്നു പൊതുയോഗം ഉദ്ഘാടനം ചെയ്തത്.പൊതുയോഗം നടക്കുന്ന സമയത്ത് കുറച്ച് കടകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. എകരൂലിലും സമാനമായ സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. അവിടെ ബി.ജെ.പി. നേതാവ് എ.എൻ. രാധാകൃഷ്ണനായിരുന്നു സംസാരിച്ചിരു ന്നത്. കഴിഞ്ഞ ദിവസം നരിക്കുനിയിലും ബി.ജെ.പി. പൊതുയോഗ സമയത്ത് കടകളടച്ച് പ്രതിഷേധിച്ചിരുന്നു. ഇന്നലെ കടകളടച്ചവർ വരും ദിനങ്ങളിൽ ഇതുപോലെ പൊതുയോഗമുണ്ടാകുമ്പോൾ കടകൾ അടയ്ക്കണമെന്ന് അവർ മുന്നറിയിപ്പു നല്കി.